അടിമാലി: പോളിങ്ങ് സ്റ്റേഷനുകളിൽ എത്തുന്നതിന് ഉദ്യോഗസ്ഥർക്ക് വാഹനം ലഭിക്കാത്തത് അടിമാലിയിൽ പ്രധിഷേധത്തിന് ഇടയാക്കി.വെള്ളത്തൂവൽ പഞ്ചായത്തിലെ ചില പോളിങ്ങ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് വാഹനം കിട്ടാതെ വലഞ്ഞത്.ഇവർക്കുള്ള വാഹനത്തിന്റെ നമ്പറും മറ്റും അധികൃതർ നല്കിയെങ്കിലും വാഹനം ലഭ്യമായില്ല. എറെ നേരത്തെ കാത്തിരിപ്പിന് ഒടുവിൽ പോളിംങ്ങ് ഉദ്യോഗസ്ഥരുടെ വാഹനം ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി