
 ₹142 കോടിയുടെ ഏറ്റെടുക്കൽ പദ്ധതി കിൻഫ്ര സമർപ്പിച്ചു
കോട്ടയം: കോട്ടയം വെള്ളൂരിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ) സംസ്ഥാന സർക്കാർ ഏറ്റെടുത്തേക്കും. 142 കോടി രൂപയുടെ ഏറ്റെടുക്കൽ പദ്ധതി എച്ച്.എൻ.എൽ വില്പനയ്ക്ക് കോടതി ചുമതലപ്പെടുത്തിയ റെസൊല്യൂഷൻ പ്രൊഫഷണൽ കുമാർ രാജന് കിൻഫ്ര കൈമാറി.
അതേസമയം, എച്ച്.എൻ.എല്ലിന് വായ്പനൽകിയ ബാങ്കുകളുടെ അനുമതി കൂടി ലഭിച്ചാലേ കിൻഫ്രയ്ക്ക് ഏറ്റെടുക്കാൻ കഴിയൂ. കിൻഫ്ര സമർപ്പിച്ച പദ്ധതി വിവരങ്ങൾ റെസൊല്യൂഷൻ പ്രൊഫഷണൽ ഉടൻ ബാങ്കുകൾക്കും കൈമാറും.
എച്ച്.എൻ.എല്ലിനെ ഏറ്റെടുക്കാൻ നേരത്തെ 360 കോടി രൂപയാണ് റെസൊല്യൂഷൻ പ്രൊഫഷണൽ ആവശ്യപ്പെട്ടത്. 133 കോടി രൂപയായിരുന്നു കിൻഫ്രയുടെ വാഗ്‌ദാനം. തുടർന്ന് നടന്ന ചർച്ചയ്ക്ക് ശേഷമാണ് തുക 142 കോടി രൂപയായി ഉയർത്തി, കിൻഫ്ര ഏറ്റെടുക്കൽ പദ്ധതി സമർപ്പിച്ചത്.