ചങ്ങനാശേരി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരിയിൽ ട്രെയിഡ് യൂണിയൻ സംയുക്തസമര സമിതി പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി റസൽ ഉദ്ഘാടനം ചെയ്തു. കെ.എൻ രാജൻ അദ്ധ്യക്ഷത വഹിച്ചു ടി.എസ് നിസ്താർ, ടി പി അജികുമാർ, ആർ.എസ് സതീഷൻ, റ്റി.എ ബൈജു എന്നിവർ പങ്കെടുത്തു.