
കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കുന്നതിനും പോളിംഗ് സാമഗ്രികൾ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ബൂത്തുകളിലേക്ക് കൊണ്ടുപോകുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ളത് 825 വാഹനങ്ങൾ. 451 ബസുകൾ, 40 മിനി ബസുകൾ, 87 ടെമ്പോ ട്രാവലറുകൾ, 247 ജീപ്പുകൾ എന്നിവയാണ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ഇതിനു പുറമെ സെക്ടറൽ ഓഫീസർമാർക്കായി 179ഉം സ്പെഷ്യൽ പോളിംഗ് ടീമുകൾക്കായി 168 വാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.