പാലാ:കാപട്യമില്ലാത്ത ശുദ്ധ കവിയായിരുന്ന പാലാ നാരായണൻ നായരുടെ പേരിലുള പുരസ്‌ക്കാരം ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് ശ്രീകുമാരൻ തമ്പി.തനിക്ക് ഇന്നേവരെ സാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. എന്നാൽ വള്ളത്തോൾ, കുമാരനാശാൻ,
ഉള്ളൂർ എന്നീ കവിത്രയങ്ങളുടേയും ബാലാമണിയമ്മ, മൂലൂർ പത്മനാഭപണിക്കർ, രാമപുരത്ത് വാര്യർ എന്നിവരുടേയും പേരിലുള്ള ജനകീയ
അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പാലാ പുരസ്‌ക്കാരവും.അതുകൊണ്ട്തന്നെ അക്കാദമിയുടെ അവാർഡ് കിട്ടിയില്ലെങ്കിലും എനിക്ക് ഒരു വിഷമവുമില്ല.അതിനേക്കാളൊക്കെ അപ്പുറമാണ് മാഹാസാഹിത്യ പ്രതിഭകളുടെ പേരിലുള്ള പുരസ്‌ക്കാരമെന്ന് ഞാൻ കരുതുന്നു.
ശ്രീകുമാരൻ തമ്പി പറഞ്ഞു.