കോട്ടയം: കോട്ടയം നഗരസഭ 28 ആം വാർഡിന്റെ വികസന നായകനാകാൻ യു.ഡി.എഫ് കളത്തിലിറക്കിയ യുവ നേതാവാണ് അരുൾ ശശിധരൻ.സ്കൂൾ പഠനകാലം മുതൽ സംഘടനാ പ്രവർത്തനത്തിറങ്ങിയ അരുൾ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂളിൽ നാല് വർഷക്കാലം ക്ലാസ് പ്രതിനിധിയായും ഒരു വർഷം സ്‌കൂൾ ലീഡറായും പ്രവർത്തിച്ചു. എം.ടി സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെയൊരു പദവി അലങ്കരിയ്ക്കുന്നത്.കോട്ടയം സി.എം.എസ് കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായും യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.കാരാപ്പുഴ ചെറുകരക്കാവ് ക്ഷേത്രത്തിന്റെ ഉപദേശകസമിതി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ വികസന നായകനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾക്ക് കൂടി പിന്തുണ അഭ്യർത്ഥിച്ചാണ് 28-ാം വാർഡിനെ വികസനപാതയിൽ ഇനിയും ഏറെ മുന്നോട്ട് പോകാനുള്ള പ്രവർത്തനങ്ങൾക്കായി വോട്ട് ചോദിക്കുന്നത്. ജനപ്രതിനിധിയായി തിരഞ്ഞെടുത്താൽ, കോട്ടയം നഗരത്തിന്റെയും 28ാം വാർഡിന്റെയും സമഗ്രവികസനത്തിനും ഉന്നമനത്തിനും വേണ്ടി ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പുനൽകി പ്രചാരണ രംഗത്ത് ഏറെ മുന്നേറാനും കൈ അടയാളത്തിൽ മത്സരിക്കുന്ന അരുൾ ശശിധരന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖ കോൺഗ്രസ് നേതാവും സിനിമാ, സാംസ്കാരിക രംഗങ്ങളിൽനിറ സാന്നിദ്ധ്യവുമായ മായ എം.ജി ശശിധരന്റെ മകനാണ്.
.