ആലപ്പുഴ : സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ സംഘടന (പ്രൊഫഷണൽ അസോസിയേഷൻ ഓഫ് സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്) സംസ്ഥാന തലത്തിൽ നിലവിൽ വന്നു. ഇന്റലക്ച്വൽ ഡിസബിലിറ്റി, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, ലേണിംഗ് ഡിസബിലിറ്റി വിഭാഗങ്ങളിൽ ഡി. എഡ് , ബി. എഡ്, എം. എഡ് എന്നീ കോഴ്സുകൾ പൂർത്തിയാക്കി റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള പതിനായിരത്തോളം സ്പെഷ്യൽ അദ്ധ്യാപകർ കേരളത്തിൽ ഉണ്ട്. സംഘടന രൂപീകരണ യോഗം ഡോ. എ.ടിത്രേസ്യാക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. റോഷൻ ബിജിലി മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.കെ ജയരാജ്, ഡോ. പി.എസ്. സുകുമാരൻ എന്നിവർ സംസാരിച്ചു. ഡോ . ടി.വി സുനീഷ് (പ്രസിഡന്റ്), സൂസൻ ജെയിംസ് (സെക്രട്ടറി), അരുൺ മോഹൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.