കാഞ്ഞിരപ്പള്ളി: ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ മുഖച്ഛായ തന്നെ മാറ്റികളഞ്ഞു കൊവിഡ്.മുൻ കാലങ്ങളിൽ വാദ്യമേളങ്ങളും,, കരകാട്ടവും ,വെടിക്കെട്ടുകളും, കാതു തകർക്കുന്ന അനൗൺസ്‌മെന്റുകളും ഒന്നും ഇല്ലാതെയുള്ള ഒരു കൊട്ടിക്കലാശം നഗരവാസികൾക്ക് തന്നെ പുതുമയായി. കൊട്ടിക്കലാശത്തിന്റെ പകിട്ട് കുറഞ്ഞതിനൊപ്പം ചിലവ് കുറയ്ക്കാനും കഴിഞ്ഞെന്ന് സ്ഥാനാർത്ഥികൾ തന്നെ തുറന്നുസമ്മതിക്കുന്നു.
കൊവിഡ് ഭീതിയിൽ പ്രായമായ ആളുകളും മറ്റും വോട്ടു ചെയ്യാൻ എത്തുമോ എന്ന ഭയവും സ്ഥാനാർത്ഥികളും പ്രവർത്തകരും മറച്ചുവയ്ക്കുന്നില്ല. ഇക്കുറി അനൗൺസറുമാരും കുറവായിരുന്നു. ഭൂരിപക്ഷം വാഹനങ്ങളിലും റിക്കാർഡിംഗ് സിസ്റ്റമായിരുന്നു. പ്രചരണവേളയിൽ സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കുമായി വലിയ ഭക്ഷണക്രമീകരണങ്ങളുമില്ലായിരുന്നു. എന്തായാലും ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചിലർക്ക് ലാഭവും ചിലർക്ക് നഷ്ടവും നല്കും.