അടിമാലി: കൊവിഡ് ബാധിതരായി ചികിൽസയിലുള്ളവർക്ക് വോട്ട്ചെയ്യാൻ അവസരം ലഭിച്ചില്ല. അടിമാലി ഗ്രാമപഞ്ചായത്തിലെ64 കൊവിഡ് ബാധിതരിൽ രണ്ട്പേർമാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 300 ഓളം വരുന്ന കോറന്റയ്‌നിൽ ഉള്ളവരിൽ 36 പേർക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ നേരിട്ട് എത്തി ബാലേറ്റ് വിതരണം ചെയ്ത് വേട്ട് രേഖപ്പെടുത്തി വാങ്ങി. 10 പേർ പോസ്റ്റൽ വോട്ട് ചെയ്തു. ശേഷിക്കുന്ന കൊവിഡ് ബാധിതരും കോറന്റയിനിലുള്ളവരും ബൂത്തിൽ നേരിട്ട് ചെന്ന് വോട്ട് ചെയ്യാനുള്ള നിർദ്ദേശം ഇന്നലെ രാവിലെയാണ് ആരോഗ്യ പ്രവർത്തകരെ അറിയിച്ചത്. വോട്ട് ചെയ്യേണ്ടവർ സ്വന്തം ചിലവിൽ പി.പി.ഇ കിറ്റ് ധരിച്ച് 5 നും 6 നും ഇടയ്ക്ക് അവരവരുടെ ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ തയ്യാറായില്ല.എന്നാൽ പി.പി.ഇ.കിറ്റ് ധരിച്ച് 2പേർ വോട്ട് രേഖപ്പെടുത്തി.