പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പുതിയ വോട്ടർമാർക്കുള്ള താൽക്കാലിക ഐ.ഡി. കാർഡിന്റെ വിതരണം നിയമവിരുദ്ധമായി നടത്തിയെന്ന പരാതിയുമായി ബി.ജെ.പി രംഗത്ത്. അങ്കണവാടി ജീവനക്കാർ മുഖേന വിതരണം ചെയ്യേണ്ട ഐഡികാർഡുകളുടെ വിതരണമാണ് നിയമവിരുദ്ധമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയതെന്ന് ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു