kobmeera

കൂരാലി: കൂരാലികരോട്ട് പരേതനായ അബ്ദുൾ അസീസിന്റെ ഭാര്യ മീരാബീവി(75)യെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്തൃ സഹോദരന്റെ മകനും കുടുംബത്തിനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്‌നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പൊൻകുന്നം പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയലേക്ക് മാറ്റി. കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കൂരാലിയിൽ പനമറ്റം ജുമാമസ്ജിദ് കബർസ്ഥാനിൽ.