പാലാ: ബ്രിട്ടനിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്‌സിംഗിന്റെ ലണ്ടൻ ബോർഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പാലാ സ്വദേശി എബ്രാഹം പൊന്നുംപുരയിടത്തിനെ മാണി സി.കാപ്പൻ എം.എൽ.എ അഭിനന്ദിച്ചു. ബ്രിട്ടണിലെ അഞ്ച് ലക്ഷത്തോളം നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ ലണ്ടൻ റീജിയന്റെ 20 അംഗ ബോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യമലയാളിയാണ് എബ്രാഹം. പാലാ മുത്തോലി പൊന്നുംപുരയിടത്തിൽ പി.എ. ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകനാണ് എബ്രഹാം.