haritham

ചങ്ങനാശേരി : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി, വാകത്താനം ഗ്രാമപഞ്ചായത്തുകൾ ഇത്തവണ ഹരിത തിരഞ്ഞെടുപ്പിന് ഒരുങ്ങി. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ,ഗ്രാമ പഞ്ചായത്തുകൾ, ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ എന്നിവരുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 ഗ്രാമപഞ്ചായത്തുകളിലുമായി 11 മാതൃക പോളിഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തൃക്കൊടിത്താനം 3, വാകത്താനം, പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ 2 എന്നിങ്ങനെയാണ് മാതൃക ഹരിത ബൂത്തുകൾ സജ്ജമായിരിക്കുന്നത്.

വാകത്താനം ഗ്രാമപഞ്ചായത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഹരിതകർമ്മസേന മാലിന്യ നിക്ഷേപത്തിനായി ഓലകൊണ്ട് നിർമിച്ച വല്ലങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 199 പോളിംഗ് സ്റ്റേഷനുകളിലും ഹരിതകർമസേന അംഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളിൽ രൂപപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അണുവിമുക്തമാക്കിയ ശേഷം ഹരിത കർമസേനയുടെ സഹായത്തോടെ അതാത് ഗ്രാമപഞ്ചായത്ത് എം.സി.എഫുകളിലേക് മാറ്റും. രൂപപ്പെടുന്ന ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നിർമാർജനം ചെയ്യും.

പ്രത്യേകതകൾ ഇവ

ഹരിതരീതിയിലുള്ള അലങ്കാരങ്ങൾ

കുടിവെള്ളത്തിന് മൺകൂജ

ഓലകൊണ്ടുള്ള പ്രവേശന കവാടം

ഹരിത സംരക്ഷണ സന്ദേശങ്ങൾ