poling

ചങ്ങനാശേരി : തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള സാമഗ്രികളുടെ വിതരണം നടന്നത് കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയെന്ന് ആക്ഷേപം. സാമഗ്രികൾ വാങ്ങുന്നതിനായി എസ്.ബി സ്കൂളിലെ വിതരണ കേന്ദ്രത്തിലേക്ക് ജീവനക്കാർ കൂട്ടത്തോടെ എത്തുകയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓരോ പോളിംഗ് സ്റ്റേഷനും സാമഗ്രി വാങ്ങാൻ സമയം നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. മൈക്കിലൂടെയും നേരിട്ടും മുന്നറിയിപ്പുകൾ കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല. ചങ്ങനാശേരി നഗരസഭയിലേക്കുള്ള സാമഗ്രികൾ നഗരസഭയിൽ നിന്ന് തന്നെ വിതരണം ചെയ്തു. ഇവിടെ വലിയ തിരക്കില്ലായിരുന്നു. അഞ്ച് പഞ്ചായത്തുകളിലായി 199 ബൂത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണമാണ് എസ്.ബി സ്‌കൂളിൽ നടന്നത്.