
ചങ്ങനാശേരി: എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്ക് വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ ബൂത്തിലും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനും ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പൗവത്തിലിനും അസംപ്ഷന്‍ കോളേജിലെ ബൂത്തിലുമാണ് വോട്ട്.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പാലാ അരുണാപുരം അൽഫോൻസാ കോളേജ് ബൂത്തിൽ മാതാവ് കുട്ടിയമ്മ മാണിയോടും ഭാര്യ നിഷ, മക്കളായ റികിത, പ്രിയങ്ക എന്നിവരോടും ഒപ്പം എത്തി വോട്ട് ചെയ്യും.
മാണി സി കാപ്പൻ എം.എൽ.എയ്ക്ക് നഗരസഭയിലെ മൂന്നാം വാർഡ് ബൂത്തായ മഹാത്മാഗാന്ധി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ട് .