പൊൻകുന്നം : പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡോ.എസ്.സീതാരാമന്റെ വേർപാടിൽ പരിസ്ഥിതി പ്രവർത്തകർ അനുശോചിച്ചു. വനംവന്യജീവി ബോർഡ് അംഗവും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.ബിനു, സംസ്ഥാന കോ-ഓർഡിനേറ്റർ എസ്.ബിജു, വൈസ് പ്രസിഡന്റ് റ്റി.എൻ.പ്രതാപൻ, ജോയിന്റ് സെക്രട്ടറി എ.എ രാജൻ, ഏലൂർ ഗോപിനാഥ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.