അടിമാലി: അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം മാങ്കുളം ആനക്കുളം മേഖലയിൽ നടത്തിയ പരിശോധനയിൽ ചാരായ നിർമ്മാണത്തിനായി തയ്യാറാക്കി വച്ചിരുന്ന 70 ലിറ്റർ കോട പിടിച്ചെടുത്തു.മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ചാരായ നിർമ്മാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധന നടത്തിയത്. കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് നാർക്കോട്ടിക് ഉദ്യോഗസ്ഥർ പറഞ്ഞു.പുറമ്പോക്ക് ഭൂമിയിൽ കാട്ടു പൊന്തക്കിടയിൽ രഹസ്യമായിട്ടായിരുന്നു കോട സൂക്ഷിച്ച് വച്ചിരുന്നത്.പ്രിവന്റീവ് ഓഫീസർ എം സി അനിലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ റ്റി വി സതീഷ്, ഗ്രേഡ് പി ഒ കെ വി പ്രദീപ്, സി ഇ ഒ മാരായ കെ എസ് മീരാൻ, ഡ്രൈവർ ശരത് എസ് പി എന്നിവർ പങ്കെടുത്തു.