കട്ടപ്പന: ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന മാത്യൂസ് മാർ ബർണബ്ബാസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുന്നാൾ ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ 12 വരെ ചക്കുപള്ളം ഗത്സിമോൻ അരമനയിൽ നടക്കും. ഇന്നും നാളെയും വൈകിട്ട് ഏഴിന് ഓർത്തഡോക്‌സ് യുവജനപ്രസ്ഥാനത്തിന്റെ ഫേസ്ബുക്ക് പേജിൽ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്, നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ അനുസ്മരണം നടത്തും. 12ന് രാവിലെ 6.45 ന് പ്രഭാത നമസ്‌കാരം, 7.30ന് കുർബാന. വിശ്വാസികൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പങ്കെടുക്കണമെന്ന് ഡോ. മാത്യൂസ് മാർ സേവേറിയോസ് അറിയിച്ചു.