mons

കോട്ടയം: യു.ഡി.എഫ് ജില്ലയിൽ രാഷ്ട്രീയ ആധിപത്യത്തോടെ ഉജ്ജ്വല വിജയം നേടുമെന്ന് ജില്ലാ ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായ പൊതുജനവികാരം യു.ഡി.എഫിന് അനുകൂലമായ വോട്ടുകളായി മാറും. ലൈഫ് പാർപ്പിട പദ്ധതിയിൽ നിന്നും അർഹതയവർ ഒഴിവാക്കപ്പെട്ടതും, കാരുണ്യ ചികിൽസാ പദ്ധതി നിർത്തലാക്കിയതും, ജില്ലയിലെ കാർഷിക മേഖലയെ തീർത്തും അവഗണിച്ചതും, ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിലെ സ്വജനപക്ഷപാതവുമെല്ലാം കൊണ്ട് ജനങ്ങൾക്കിടയിൽ രൂപപ്പെട്ട എൽ.ഡി.എഫ് വിരുദ്ധ വികാരം പഞ്ചായത്ത് - ബ്ലോക്ക് - ജില്ലാ പഞ്ചായത്ത്, മുൻസിപ്പൽ തലത്തിൽ യു ഡി എഫിന്റെ വലിയ വിജയത്തിന് കാരണമാകും. ജില്ലയിലുടനീളം പ്രചാരണ രംഗത്ത് എൽ.ഡി.എഫ് അഴിച്ചു വിട്ട ആക്രമണങ്ങൾ യു.ഡി.എഫിന് അനുകൂലമായ ജനവികാരം രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.