കുമരകം : കൊവിഡിന്റെ പശ്ചാത്തലത്തിൽ ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ തുടർച്ചയായ 150 ദിനങ്ങൾ ഇന്ന് പൂർത്തിയാകും. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കുമായി വെബിനാറുകളും വിവിധ മത്സരങ്ങളും ഓൺലൈനായി സംഘടിപ്പിക്കും. ഇൻസ്പിരെന്റ് - 2020 എന്ന പേരിൽ നടത്തപ്പെടുന്ന പ്രോഗ്രാമിന് സീനിയർ പ്രിൻസിപ്പാൾ ആന്റ് അഡ്മിനിസ്ട്രേറ്റർ വി.കെ.ജോർജ് നേതൃത്വം നൽകും. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ അഡ്വ.വി.പി.അശോകൻ നിർവഹിക്കും. ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോൻ മുഖ്യാതിഥിയാകും. അനീഷ് മോഹൻ കുട്ടികൾക്കായി ക്ലാസ് നയിക്കും.