booth

കോട്ടയം: കോട്ടയം നഗരസഭ 31 ാം വാർഡിൽ ഒന്നാം നമ്പർ ബൂത്തായ മൂലവട്ടം അമൃത സ്‌കൂളിൽ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറിനെ തുടർന്ന് വോട്ടെടുപ്പ് ഒരു മണിക്കൂറിലധികം വൈകി. കേടായാൽ പത്തു മിനിറ്റിനുള്ളിൽ പുതിയ വോട്ടിംഗ് യന്ത്രം എത്തിക്കണമെന്നാണ് ചട്ടം. എന്നാൽ അതുണ്ടായില്ല. ഒരു മണിക്കൂർ കഴിഞ്ഞ് പുതിയ യന്ത്രം സ്ഥാപിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. ഇതോടെ നിരവധി ആളുകൾ വോട്ടു ചെയ്യാതെ മടങ്ങി.