vote

മുണ്ടക്കയം: വോട്ടർമാരുടെ നീണ്ട നിര കണ്ട് ഒരു മണിക്കൂർ മുമ്പേ പോളിംഗ് തുടങ്ങിയത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പുലിവാലായി. കൂട്ടിക്കൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇളംകാട് കെ.ആർ.നാരായണൻ ഹാളിലെ ഒന്നാം നമ്പർ ബൂത്തിലാണ് അമളിപറ്റിയത്. ആറു മണിയോടെ നീണ്ട ക്യൂ കണ്ട് മോക് പോൾ നടത്താതെ വനിതാ പ്രിസൈഡിംഗ് ഓഫീസർ എല്ലാവർക്കും വോട്ട് ചെയ്യാൻ അനുവാദം നൽകുകയായിരുന്നു. 19 പേർ വോട്ട് ചെയ്ത ശേഷമാണ് മറ്റ് ബൂത്തുകളിലൊന്നും വോട്ടെടുപ്പ് തുടങ്ങിയിട്ടില്ലെന്ന് ആരോ അറിയിച്ചത്. അബദ്ധം മനസിലായതോടെ അതുവരെ ചെയ്ത വോട്ടുകൾ റദ്ദാക്കി. വോട്ട് ചെയ്ത് വീട്ടിൽ പോയവരെയും വരുത്തി വീണ്ടും വോട്ട് ചെയ്യാൻ അവസരംനൽകി.