
കുറിച്ചി : മുണ്ടപ്ലാമ്മൂട്ടിൽ പരേതനായ എം.എസ്.സക്കറിയയുടെ (മുൻ ട്രാവൻകൂർ സിമന്റ്‌സ് ഉദ്യോഗസ്ഥൻ) ഭാര്യ സാറാമ്മ സക്കറിയ (86) നിര്യാതയായി. പള്ളം തരകൻ വീട്ടിലായ കുന്നുംപുറത്തു കുടുംബാംഗമാണ്. മക്കൾ : എം.എസ്.സ്‌കറിയ (ട്രാവൻകൂർ സിമന്റ്‌സ് മുൻ ഉദ്യോഗസ്ഥൻ), എം.എസ്.കുര്യൻ (ഡൽഹി), അന്നമ്മ ജോയി (യു.കെ), എം.എസ്.മറിയാമ്മ (ട്രാവൻകൂർ സിമന്റ്‌സ്). മരുമക്കൾ : പൊന്നമ്മ (കാട്ടൂത്തറ തിരുവല്ല), ഷീല കുര്യൻ (കണ്ണാടിശേരിൽ കാർത്തികപ്പള്ളിൽ), ജോയിച്ചൻ മാടമണ്ണിൽ (യു.കെ), വിജി എം.തോമസ് വാളംപറമ്പിൽ പള്ളം (മുൻ ട്രാവൻകൂർ സിമന്റ്‌സ് ഉദ്യോഗസ്ഥൻ, കേരള കോൺഗ്രസ് എം സംസ്ഥാന മീഡിയ കോ-ഓർഡിനേറ്റർ). സംസ്‌കാരം ഇന്ന് 1 ന് പാക്കിൽ കാരമ്മൂട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.