
ചങ്ങനാശേരി: പ്രായം 95 ആയെങ്കിലും പെരുന്ന ഋഷിക ഭവനത്തിൽ ഭാനുമതിയമ്മ വോട്ടു മുടക്കിയില്ല. ചങ്ങനാശേരി നഗരസഭയിലെ 21-ാം വാർഡിലെ ബൂത്തിലാണ് ഇവർ വോട്ട് ചെയ്യാനെത്തിയത്. കണ്ണിന് കാഴ്ച്ചക്കുറവുണ്ടായിട്ടും തനിക്കുള്ള ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന നിശ്ചയത്തലാണ് എത്തിയതെന്ന് ഭാനുമതിയമ്മ പറഞ്ഞു. ഇന്ന് വരെ ഒരു വോട്ടും ചെയ്യാതിരുന്നിട്ടില്ല. മരുമകൾ ബിന്ദു ഗോപകുമാറും കൊച്ചുമകൻ വിപിനും ഒപ്പമുണ്ടായിരുന്നു.