
പാലാ: മംഗല്യദിനത്തിലും അഞ്ജന മോഹനൻ ജനാധിപത്യാവകാശം
മറന്നില്ല. നെച്ചിപ്പുഴൂർ പുത്തൻപുരയ്ക്കൽ മോഹനകുമാറിന്റെയും
സിന്ധുവിന്റേയും മൂത്തമകൾ അഞ്ജനയുടെ വിവാഹമുഹൂർത്തം ഇന്നലെ രാവിലെ 9
നായിരുന്നു. വധുവായി അണിഞ്ഞൊരുങ്ങി 8 മണിയോടെ അഞ്ജന നെച്ചിപ്പുഴൂർ ദേവീ
വിലാസം എൽ.പി സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തുടർന്ന്
നേരെ കതിർമണ്ഡപത്തിലേക്ക് തിരിച്ചു. കോഴിക്കോട് പൂതമ്പാറ
കണിയാമ്പടിയിൽ വരുൺ ആയിരുന്നു വരൻ.