ഏഴാച്ചേരി : ജി.വി വാർഡിലെ രണ്ടാം നമ്പർ ബൂത്തിൽ ബാലറ്റ് ബോക്‌സിന് സമീപം വെളിച്ചമില്ലാതിരുന്നത് വോട്ടർമാരെ കുഴക്കി. പ്രായമേറിയവരാണ് ഏറെ വലഞ്ഞത്. പലർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിന് പ്രിസൈഡിംഗ് ഓഫീസർ സ്വന്തം മൊബൈലിലെ ടോർച്ച് ഓണാക്കി കാണിക്കുകയാരുന്നു. പിന്നീട് മൂന്ന് മണിക്കൂറിന് ശേഷമാണ് ഇവിടെ വൈദ്യുതി സംവിധാനം ക്രമീകരിച്ചത്.


കൂട്ടിക്കലിൽ 1 മണിക്കൂർ
മുൻപേ വോട്ടിംഗ് തുടങ്ങി
മുണ്ടക്കയം : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്
കെ.ആർ.നാരായണൻ ഹാളിൽ രാവിലെ 6 ന് വോട്ടെടുപ്പ് തുടങ്ങി. ഉദ്യോഗസ്ഥർ രാവിലെ 5 ന് തന്നെ പോളിംഗ് ഏജന്റുമാരെ വിളിച്ചു വരുത്തി വോട്ടിംഗ് ആരംഭിക്കുകയായിരുന്നു. 20 വോട്ടുകൾ ചെയ്തു കഴിഞ്ഞപ്പോൾ വോട്ടർമാരിലാരോ പിഴവ് ചൂണ്ടിക്കാട്ടുകയും തുടർന്ന് പോളിംഗ് നിറുത്തിവയ്ക്കുകയുമായിരുന്നു. പിന്നീട് എഴു മണിക്ക് പോളിംഗ് പുനരാരംഭിച്ചു.