പൊൻകുന്നം : ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായി ബൂത്തിലെത്താൻ റാമ്പ് വേണമെന്ന് ചട്ടമുണ്ടെങ്കിലും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തുകളിൽ ഇല്ലായിരുന്നു. ഡെസ്‌ക് നിരത്തി റാമ്പുണ്ടാക്കിയാണ് വീൽച്ചെയറിൽ ഇരുത്തി കയറ്റിയത്.