
ചങ്ങനാശേരി: രാഷ്ട്രീയ വിവാദങ്ങൾ സ്വാധീനിക്കുമെന്നും അത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം തിരിച്ചറിയാനുള്ള ശക്തി ജനങ്ങൾക്കുണ്ട്. സാധാരണക്കാർ അസ്വസ്ഥരാണ്. ഭീതിജനകമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണം.