wed

പൊന്‍കുന്നം: ആദ്യം കല്യാണം പിന്നെ വോട്ട് . അതുകഴിഞ്ഞ് സദ്യ. പിന്നെയും പോളിംഗ് ബൂത്തിലേക്ക്. ഇന്നലെ പൊന്‍കുന്നം പുതിയകാവ്‌ ദേവീക്ഷേത്രത്തിലായിരുന്നു കല്യാണം. കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങിയ വധൂവരന്മാരുടെ ആദ്യയാത്ര പോളിംഗ് ബൂത്തിലേക്ക്.

നവവധു പാര്‍വതി പൊന്‍കുന്നം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. തിരിച്ചെത്തി സദ്യയുണ്ടു. പിന്നീട് വരന്‍ വിഷ്ണുവിനൊപ്പം കുറുവാമൂഴിയിലേക്ക്. അവിടെ വിഷ്ണു വോട്ടുചെയ്തു.

പൊന്‍കുന്നം സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായ പാറയ്ക്കല്‍ പി.കെ.ശശികുമാറിന്റെയും അംബികയുടെയും മകളാണ് പാര്‍വതി. ഇന്നലെ ഉച്ചയ്ക്കായിരുന്നു എരുമേലി കുറുവാമൂഴി കാടാശേരില്‍ വിശ്വന്റെയും പൊന്നമ്മയുടെയും മകന്‍ വിഷ്ണുവുമായി വിവാഹം നടന്നത്.