kathir

കാഞ്ഞിരപ്പള്ളി : എലിക്കുളം പഞ്ചായത്ത് രണ്ടാം വാർഡിലെ പോളിംഗ് ബൂത്തായ പൈക ന്യൂ ജ്യോതി പബ്ലിക് സ്‌കൂളിലേക്കാണ് വിവാഹശേഷം നവവധു വരനൊപ്പം ആദ്യം എത്തിയത്. എലിക്കുളം സ്വദേശി നടപ്പുറകിൽ ബാബു, ഉഷാ ദമ്പതികളുടെ മകളാണ് അതിര. സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലായിരുന്നു അതിരയുടെ വോട്ട് . ഭർത്താവ് കരിമണ്ണൂർ സ്വദേശി സ്വാതിരാജിനൊപ്പമെത്തിയായിരുന്നു വോട്ട് ചെയ്യാനെത്തിയത്. അതിരയുടെ പിതാവ് എൻ.ആർ.ബാബു പാമ്പോലി നവഭാരത് ലൈബ്രറി പ്രസിഡന്റാണ്.