bishop

കോട്ടയം : സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മോഡറേറ്റേഴ്‌സ് കമ്മിസറിയായി ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ് ചുമതലയേറ്റു. സി.എസ്.ഐ ആസ്ഥാനത്ത് എത്തിയ ബിഷപ്പിനെ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ ഔദ്യോഗിക ഭാരവാഹികളും വൈദീകരും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. ബിഷപ്പ്‌സ് ചാപ്പലിൽ നടന്ന സ്‌തോത്രപ്രാർത്ഥനയ്ക്ക് ബിഷപ്പ് ഉമ്മൻ ജോർജ്ജ് നേതൃത്വം നല്കി. തുടർന്ന് ചേമ്പറിലെ ഇരിപ്പിടത്തിലെത്തി മുട്ടുകുത്തി പ്രാർത്ഥിച്ച ശേഷം ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ് മഹായിടവകയുടെ ഔദ്യോഗിക ചുമതലയേറ്റെടുത്തു.