ഈരാറ്റുപേട്ട : രണ്ട് ബൂത്തുകളിലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള ആൾ രണ്ടാമത്തെ ബൂത്തിലും വോട്ടുചെ
യ്യാനെത്തി അറസ്റ്റിലായി. മുസ്ലിംലീഗ് പ്രവർത്തകനായ ഈരാറ്റുപേട്ട പുളിക്കിച്ചാലിൽ സുലൈമാൻ (60) നെയാണ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചത്. തീക്കോയി പഞ്ചായത്തിലെ 13ാം വാർഡിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 14ാം വാർഡിലെയും ലിസ്റ്റിൽ പേര് ഉണ്ടായി രു ന്ന സുലൈമാൻ രാവിലെ 10 മണിയോടെ തീക്കോയി സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരലിൽ രേഖപ്പെടുത്തിയിരുന്ന മഷി മായ്ച്ച് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 14ാം നമ്പർ ബൂത്തിൽ വോട്ടുചെയ്യുന്നതിനായി ക്യൂവിൽ നിന്നത് എൽ.ഡി.എഫ് പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.