പാലാ : മഷിക്കുപ്പി തുറക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കത്തി കൈയിൽ തുളഞ്ഞു കയറി പ്രിസൈഡിംഗ് ഓഫീസർക്ക് പരിക്കേറ്റു. മീനച്ചിൽ പഞ്ചായത്തിലെ പത്താം വാർഡായ കൊച്ചുകൊട്ടാരം എൽ.പി സ്‌കൂളിലെ ഒന്നാം ബൂത്തിൽ രാവിലെ വോട്ടിംഗിന്റെ തുടക്കത്തിലാണ് സംഭവം. പ്രിസൈഡിംഗ് ഓഫിസറായ ഡോ.അലക്‌സ് ജോർജിനാണ് പരിക്കേറ്റത്. ഇദേഹം പാലാ സെന്റ് തോമസ് ബി.എഡ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. കൈയുടെ ഞരമ്പുകൾക്ക് തകരാറുണ്ടായി. ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ എത്തിച്ചു. അരമണിക്കൂറിനു ശേഷം പുതിയ പ്രിസൈഡിംഗ് ഓഫീസറെ നിയോഗിച്ചു.