
ചങ്ങനാശേരി: കൊവിഡ് ബാധിതയായിരിക്കെ ബാത്ത്റൂമിൽ തലയടിച്ചു വീണു പരിക്കേറ്റ ലാ കോളജ് വിദ്യാർത്ഥിനി പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു. വാഴപ്പള്ളി പഞ്ചായത്ത് ചെത്തിപ്പുഴ ഞാലിയിൽ സുകുമാരന്റെ മകൾ അർച്ചന ആണ് വാഴപ്പള്ളി പഞ്ചായത്ത് 18ാം വാർഡിലെ പ്ലാസിഡ് വിദ്യാ വിഹാർ ബൂത്തിൽ സ്‌കൂട്ടറിൽ എത്തിയത്. വ്യാഴാഴ്ച വോട്ട് ചെയ്തത്. ബുധനാഴ്ച രാത്രിയിലാണ് അർച്ചനയ്ക്ക് അപകടം സംഭവിച്ചത്. തുടർന്ന് രാത്രിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. അർച്ചനയ്ക്കും വീട്ടിലെല്ലാവർക്കും കൊവിഡ് പോസിറ്റീവായിരുന്നു. ഇവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എറണാകുളം ലോ കോളജ് അവസാന വർഷ വിദ്യാർത്ഥിനിയാണ്.