ചങ്ങനാശേരി: ചങ്ങനാശേരി ഡ്രൈവേഴ്സ് ക്ലബ് വാർഷികം ഇന്ന് അർക്കാലിയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ക്ലബ് പ്രസിഡന്റ് പി.ജി മുരളീധരൻ നായർ പതാക ഉയർത്തും. രക്ഷാധികാരി എൻ.ചന്ദ്രശേഖരൻ നായർ ഭദ്രദീപവും തെളിക്കും. മെഡിക്കൽ ധനസഹായ വിതരണം എൻ.സതീഷ്‌കുമാർ നിർവഹിക്കും. ഡിഗ്രിക്ക് ഉന്നതമാർക്ക് നേടിയ ക്ലബ് മെമ്പർ വിജയകുമാറിന്റെ മകൾ ഗോപിക.വിയെ അനുമോദിക്കും.

സെക്രട്ടറി പി.എ.മൻസൂർ, റ്റി.കെ.ഷാനവാസ്, പി.എസ്.അശോക് കുമാർ, സജിൻ ഹനീഫ, കെ.റ്റി.സെബാസ്റ്റ്യൻ, സജ്ജയ് കുമാർ.കെ.ജി, കെ.കെ വിനോദ് എന്നിവർ പങ്കെടുക്കും. പുതിയ ഭരണസമിതിയെയും തിരഞ്ഞെടുക്കും.