കോട്ടയം : ചമയംകര ദേവിക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ധ്വജ നിർമ്മാണ കർമ്മങ്ങൾക്ക് മുന്നോടിയായിട്ടുള്ള ആധാര ശിലാസ്ഥാപനം 13 ന് ഉച്ചയ്ക്ക് 12. 20നും 12. 42 നും മദ്ധ്യേ നടക്കും. കാമാക്ഷി അന്നപൂർണ്ണേശ്വരി ഗുരുകുല താന്ത്രികാചാര്യൻ കുമാരൻ തന്ത്രി, ക്ഷേത്രം സ്ഥപതി പാമ്പാക്കുട ശിവനാചാരി, കൊടിമര ശില്പി മാന്നാർ അനന്തൻ ആചാരി, ക്ഷേത്രം മേൽശാന്തി പള്ളം അനീഷ് നാരായണൻ ശാന്തി എന്നിവരുടെ കാർമികത്വത്തിൽ നടക്കും. ചെയർമാൻ വിജയൻ കല്ലേമാക്കൻ, സെക്രട്ടറി ഷാജൻ ചമയംകര തുടങ്ങിയവർ നേതൃത്വം നൽകും.