കട്ടപ്പന: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ന് അണക്കരയിൽ ഐക്യദാർഢ്യ മാർച്ച് നടത്തും. വൈകിട്ട് അഞ്ചിന് അണക്കര ഏഴാം മൈലിൽ നിന്നും ആരംഭിക്കുമെന്ന് ചക്കുപള്ളം പഞ്ചായത്തു മുൻ പ്രസിഡന്റ് ടി.ജി. പുരുഷോത്തമൻ, സംഘാടക സമിതി കൺവീനർ കെ.വി. ചാക്കോ എന്നിവർ അറിയിച്ചു.