കാത്തിരപ്പള്ളി: ദിവസങ്ങളായുള്ള അലച്ചിലിനൊടുവിലുള്ള വിശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികളിൽ പലരും. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ 73.38 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.ഇതിൽ കോരുത്തോട് പഞ്ചായത്തിലായിരുന്നു ഏറ്റവും കൂടുതൽ പോളിംഗ്. 80.18 ശതമാനം. കുറവ് എരുമേലിയിലും
70.92 ശതമാനം. കൂട്ടിക്കൽ 79.41, കാഞ്ഞിരപ്പള്ളി 73.39, മുണ്ടക്കയം 72.94, പാറത്തോട് 72.27, മണിമല 71.73 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. സ്ഥാനാർത്ഥികൾ വിശ്രമത്തിലായിരുന്നിട്ടും സഹപ്രവർത്തകർ തലപുകഞ്ഞ് കണക്കുകൂട്ടലിൽ തന്നെയായിരുന്നു. പോളിംഗ് ശതമാനം കൂടിയതിൽ മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്.