കട്ടപ്പന: ആയുഷ് ഡോക്ടർമാർക്ക് സർജറി നടത്താൻ നിയമം വഴി അഗീകാരം നൽകിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ, കെ.ജി.എം.ഒ, ഐ.ഡി.എ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ പണിമുടക്കി. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നടന്ന പണിമുടക്കിൽ കൊവിഡ് ക്ലിനിക്കുകൾ മാത്രമാണ് പ്രവർത്തിച്ചത്. ഒരിടത്തും ഒ.പി. വിഭാഗം പ്രവർത്തിച്ചില്ല. ഐ.എം.എ സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം ജോളി വർഗീസ്, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അനിൽ പ്രദീപ്, വരുൺ, സിജോ, ജെയിംസ്, രമ്യ, പ്രഘോഷ്, ധീരജ്, വരദരാജൻ, ഭഗവത് സിംഗ്, ഗുരുസ്വാമി, രവീന്ദ്രൻ, രഘു എന്നിവർ സമരത്തിനു നേതൃത്വം നൽകി.