ടി.വി പുരം: ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടികയറി.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്സവം മാറ്റിവച്ചിരുന്നു. മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പുതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ക്ഷേത്രശാന്തി സുമേഷ്, സബ് ഗ്രൂപ്പ് ആഫീസർ വിജയകമാർ എന്നിവർ പങ്കെടുത്തു.ഉത്സവം 20ന് ആറാട്ടോടെ സമാപിക്കും