
ചങ്ങനാശേരി: സെൻട്രൽ ജംഗ്ഷനിലെ ഡിവൈഡർ പുനർനിർമ്മിക്കാൻ നടപടിയില്ല. മാസങ്ങൾക്ക് മുൻപ് ലോറി ഇടിച്ച് തകർന്നതാണ് ഡിവൈഡർ. ചങ്ങനാശേരി വാഴൂർ റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്താണ് ഡിവൈഡർ തകർന്നു കിടക്കുന്നത്. വളവ് തിരിയുന്നതിനിടെ തകർന്ന ഭാഗത്ത് രൂപപ്പെട്ട കുഴിയിലേക്ക് വാഹനം മറിയാനും ഇടയാക്കുന്നുണ്ട്. ഡിവൈഡറുകളുടെ അവശിഷ്ടങ്ങളും മറ്റും റോഡിനു മധ്യഭാഗത്തായി കൂടിക്കിടക്കുന്ന സ്ഥിതിയാണ്.