
ഈരാറ്റുപേട്ട : സ്കൂട്ടറിൽ സഞ്ചരിക്കവെ സി.പി.എം പ്രവർത്തകൻ നൂർ സലാമിന് വെട്ടേറ്റു. കൈയ്ക്കും കാലിനും വെട്ടേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. രാവിലെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ വരുമ്പോഴാണ് അരുവിത്തുറ കോളേജിന് മുന്നിൽവെച്ച് ആക്രമണമുണ്ടായത്. കമ്പിവടിക്ക് അടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നെന്ന് സി.പി. എം. നേതാക്കൾ പറഞ്ഞു.