ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 1711 -ാം പരിയാരം ശാഖയിലെ 27-ാമത് പ്രതിഷ്ഠാവാർഷിക മഹോത്സവം 18 മുതൽ 20 വരെ നടക്കുമെന്ന് ശാഖാ ഭാരവാഹികളായ കെ.കെ സുരേഷ് കുമാർ, എൻ.വി രാജപ്പൻ, കെ.കെ വിശ്വനാഥൻ എന്നിവർ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക. ക്ഷേത്രചടങ്ങുകൾക്കായിരിക്കും പ്രാധാന്യം. 18ന് രാവിലെ 5.30ന് നടതുറക്കൽ, 5.45ന് നിർമ്മാല്യദർശനം, 6.45ന് ഉഷപൂജ, 7ന് ഗണപതിഹോമം, 8.55ന് ക്ഷേത്രം മേൽശാന്തി അഭിജിത്ത് ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 9.30ന് ഗുരുദേവ ഭാഗവതപാരായണം. വൈകുന്നേരം 5ന് നടതുറക്കൽ, 6ന് ഗുരുപൂജ, 6.30ന് ദീപാരാധന, 7ന് ഭജന, നടഅടയ്ക്കൽ.
19ന് രാവിലെ 5.30ന് നടതുറക്കൽ, പതിവ് ക്ഷേത്രപൂജകൾ. വൈകുന്നേരം 5ന് 27-ാമത് പ്രതിഷ്ഠാ വാർഷിക സമ്മേളന ഉദ്ഘാടനവും കുടുംബസഹായനിധി വിതരണ ഉദ്ഘാടനവും ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. ഭവന സമർപ്പണവും അനുമോദനവും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയകണ്ടി നിർവഹിക്കും. വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം വാകത്താനം സർക്കിൾ ഇൻസ്‌പെക്ടർ കെ.പി ടോംസണും ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ കമ്പ്യൂട്ടർ ഉദ്ഘാടനവും നിർവഹിക്കും. ചികിത്സാ സഹായ വിതരണം നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് നിർവഹിക്കും. യൂണിയൻ കൗൺസിലർ പി എൻ പ്രതാപൻ ആദരിക്കൽ ചടങ്ങ് നടത്തും. തോട്ടയ്ക്കാട് ശാഖാ പ്രസിഡന്റ് കെ.ആർ റെജി, യൂണിയൻ കമ്മറ്റി അംഗം കെ.പി ജിജുമോൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ശരത് സുകുമാരൻ, വനിതാസംഘം പ്രസിഡന്റ് പുഷ്പാ ധനപാലൻ, കുമാരിസംഘം പ്രസിഡന്റ് മാളവിക പ്രസാദ്, ലൈബ്രറി പ്രസിഡന്റ് വി.പി ചെല്ലപ്പൻ, ഗുരുകൃപാ കുടുംബയോഗം കൺവീനർ ഷീബാ സാബു, കുമാരനാശാൻ കുടുംബയോഗം കൺവീനർ ലൈജു പ്രസന്നകുമാർ, ഗുരുകുലം കുടുംബയോഗം കൺവീനർ രാജി സുധീഷ്, വയൽവാരം കുടുംബയോഗം കൺവീനർ സതീഷ്, ആർ.ശങ്കർ സ്മാരക കുടുംബയോഗം കൺവീനർ സന്ധ്യാ രാജീവ് എന്നിവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ സ്വാഗതവും ശാഖാ സെക്രട്ടറി കെ.കെ വിശ്വാനാഥൻ നന്ദിയും പറയും. 20ന് പുലർച്ചെ 5.30ന് നടതുറക്കൽ, പതിവ് ക്ഷേത്രചടങ്ങുകൾ. 7ന് മഹാശാന്തിഹവനം, 8ന് ഗുരുദേവഭാഗവതപാരായണം, 9ന് ചതയപ്രാർത്ഥന, 12ന് ഉച്ചപൂജ, വൈകുന്നേരം 5.30ന് നടതുറക്കൽ, 5.45ന് ഗുരുപൂജ, 6.30ന് ദീപാരാധന, 7.45ന് ഭജന, 7.30ന് അത്താഴപൂജ, 8ന് കൊടിയിറക്ക്.