ഏറ്റുമാനൂർ : മാരിയമ്മൻ കോവിലിൽ നാൽപ്പത്തിയൊന്ന് ഉത്സവം 16 മുതൽ 27 വരെ നടക്കും. 27 ന് രാവിലെ എട്ടിന് ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ട്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് മാരിയമ്മൻ കോവിൽ ട്രസ്റ്റ് പ്രസിഡന്റ് പി.പ്രമോദ് കുമാർ, സെക്രട്ടറി പി.പി വിനയകുമർ, പി .കെ .രമേശ്, പി.എച്ച്. പ്രദീപ് കുമാർ, പി.പി വിജയകുമാർ എന്നിവർ അറിയിച്ചു.

24 ന് വൈകിട്ട് 6.30 ന് ക്ഷേത്രമതിൽക്കെട്ടിനകത്ത് കീഴില്ലം ശങ്കരൻ കുട്ടി സ്മാരക മുടിയേറ്റ് സംഘത്തിലെ ഉണ്ണികൃഷ്ണമാരാരും സംഘത്തിന്റെയും കളമെഴുത്തും പാട്ടും. 26ന് രാവിലെ ആറിന് തന്ത്രി പുലിയന്നൂർ മുണ്ടകോടി ഇല്ലത്ത് വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, എട്ടിന് മാരിയമ്മൻ പൊങ്കാല, വൈകിട്ട് അഞ്ചിന് കുംഭം എഴുന്നള്ളിപ്പ് ഘോഷയാത്ര ഏറ്റുമാനൂർ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും പുറപ്പെട്ട് മാരിയമ്മൻ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 7 .30ന് കറുപ്പൻ ഊട്ട്, രാത്രി 10ന് ആഴി പൂജ, ആഴി പ്രവേശനം. 27ന് രാവിലെ എട്ടിന് മഞ്ഞൾ നീരാട്ട്, ഉച്ചയ്ക് 12 ന് നട അടയ്ക്കും. ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് നടതുറപ്പ് ഉത്സവം.