കട്ടപ്പന: കർഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.കെ.ടി.എയുടെ നേതൃത്വത്തിൽ 15ന് രാവിലെ 10 മുതൽ കട്ടപ്പന ഹെഡ് പോസ്റ്റ് ആഫീസ് പടിക്കൽ ധർണ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ ജില്ലകളിലും 15ന് എ.കെ.ടി.എ സമരം നടത്തുമെന്ന് ഭാരവാഹികളായ ടി.കെ. സുനിൽകുമാർ, കെ.എൻ. ചന്ദ്രൻ, എ.വി. അന്നമ്മ എന്നിവർ അറിയിച്ചു. തയ്യൽ തൊഴിലാളികൾക്കും ഇ.എസ്.എ. പരിരക്ഷ ഏർപ്പെടുത്തണം. എ.കെ.ടി.എ. ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വാന്തന പദ്ധതി 2021 ജനുവരി 1ന് പ്രാബല്യത്തിൽ വരുമെന്നും 5000രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുമെന്നും ഇവർ അറിയിച്ചു.