കോട്ടയം: ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഇന്ന്. രാവിലെ 5.45ന് പാട്ട് കുർബാന അസി വികാരി ഫാ. ജീമോൻ പനച്ചിക്കാട്ടിൽ. 7ന് കുർബാന ഫാ ഫിലിപ്പ് രാമച്ചനാട്ട്. 8.45ന് കുർബാന ഫാ ഫിലിപ്പ് കൊച്ചുപറമ്പിൽ. 10.30ന് ആഘോഷമായ തിരുനാൾ കുർബാനൻപയസ് മൗണ്ട് പള്ളി വികാരി ഫാ ബോബി കൊച്ചുപറമ്പിൽ. തിരുനാൾ സന്ദേശം ഫാ തോമസ് പുതിയകുന്നേൽ. കുർബാന ആശിർവാദം ഫാ അബ്രഹാം പറമ്പേട്ട്. വൈകുന്നേരം 5ന് കുർബാന ഫാ.സുനിൽ പാറയ്ക്കൽ. 14ന് രാവിലെ 6.30ന് മരിച്ചവരുടെ ഓർമ്മ, കുർബാന, സെമിത്തേരി സന്ദർശനം, കൊടിയിറക്കൽ.