
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസയോജന പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി ഒരുക്കുന്ന പാടശേഖരങ്ങളിൽ വിതയുത്സവം. നാട്ടകം വില്ലേജിലെ മുട്ടം കുരക്കലാർ പാടശേഖരത്തെ വിത്തുവിത മഹോത്സവം നദീ പുനർ സംയോജന പദ്ധതി കോ ഓർഡിനേറ്റർ അഡ്വ. കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. പുതുവർഷത്തിന് മുമ്പായി പത്തോളം പാടശേഖരങ്ങളിൽ വിതയുത്സവം നടത്താനുള്ള തീരുമാനത്തിലാണ് ജനകീയ കൂട്ടായ്‌മ. പാടശേഖര സമിതി പ്രസിഡന്റ് എസ്.ഡി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു .സുഭിക്ഷ കേരളം പദ്ധതി കൺവീനർ ബി.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. അരുൺ ഷാജി, തുളസീധരകുറുപ്പ്, കെ.എം. ശ്യാമള, സനൽ തമ്പി, സന്തോഷ് കുമാർ, ജനകീയ കൂട്ടായ്മയുടെ പ്രതിനിധികളായ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ. ജേക്കബ് ജോർജ്, മുഹമ്മദ് സാജിദ്,കെ.എം. സിറാജ്,വി.കെ. ഷാജിമോൻ,ശശികുമാർ ബി, പാടശേഖരസമിതി ഭാരവാഹികളായ സന്തോഷ് കുമാർ.എസ്,വർക്കി കെ.വി, വി.കെ.രാജൻ,സുനിൽ മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു.