
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കം 38 പേർക്കു കൂടി കൊവിഡ്. അഞ്ചു ദിവസത്തിനിടെയാണ് ഇത്രയും പേർക്ക് കൊവിഡ് ബാധിച്ചത്. കൊവിഡ് പോസിറ്റീവായ സ്റ്റേഷൻ ഹൗസ് ഓഫീസർ ബിൻസ് ജോസഫ് വീട്ടിലും 20 ഉദ്യോഗസ്ഥർ നാട്ടകം പോളി ടെക്‌നിക്ക് കോളേജിലെ ഫസ്റ്റ് ലൈൻ ട്രിറ്റ്‌മെൻ്റ് സെന്ററിലുമാണ്.
കൊവിഡ് വന്നതോടെ സ്റ്റേഷന്റെ പ്രവർത്തനം താറുമാറായി. എസ്.ഐ അടക്കം കൊവിഡ‌് ഭേദമായ നാല് ഉദ്യോഗസ്ഥർ മാത്രമാണ് ഇപ്പോൾ ഡ്യൂട്ടിയിലുള്ളത്. സ്റ്റേഷൻ രണ്ടു തവണ അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റേഷനിൽ എത്തിയവർ ജാഗ്രത പുലർത്തണമെന്നും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.