പാലാ:ഒരു ഇടവേളയ്ക്ക് ശേഷം മീനച്ചിൽ ഗ്രാമപ്പഞ്ചായത്തിൽ വീണ്ടും കൊവിഡ് ഭീഷണി. പൈക വാഴമറ്റം കോളനിയിലെ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഒരു ഗർഭിണിയുമുണ്ട്. കൊവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്ന 25 പേർ വീടുകളിൽ നിരീക്ഷണത്തിലാണ് . ഇന്ന് പത്തോളം പേരുടെ ടെസ്റ്റുകൂടിയുണ്ട്. ഇതിൽ ആരെങ്കിലും പോസിറ്റീവായാൽ കോളനിയും പരിസരവും കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചേക്കുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ജാഗ്രതയോടെ രംഗത്തുണ്ട്. കൊവിഡ് ബാധിച്ച ചിലർ പുറത്തിറങ്ങി നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ പാലാ പൊലീസും ഈ ഭാഗത്ത് തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്.