accident

കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികൻ പുല്ലുമേട് പുല്ലാട്ട് ദിവാകരന്റെ മകൻ ദിനേശൻ(22), ഓട്ടോറിക്ഷ ഡ്രൈവർ മേരികുളം തോണ്ടിപ്പറമ്പിൽ ഷമീർ(32) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9.30ഓടെ തോണിത്തടി എസ്.എൻ.ഡി.പി. ഗുരുമന്ദിരത്തിനു സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ദിനേശനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഷമീറിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.